Times Kerala

പ്രിയ വാര്യര്‍ക്കെതിരെ പൊലീസ് കേസ്

 

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതുചിത്രം ഒരു അഡാര്‍ ലൗവിലെ ഗാനത്തോടെ യുവാക്കളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് പ്രിയ വാര്യര്‍. ഒറ്റദിവസംകൊണ്ടുതന്നെ ലക്ഷക്കണക്കിന് പേരാണ് മാണിക്യ മലരായ എന്ന ഗാനം കണ്ടത്.ഇതോടെ ഇന്‍സ്റ്റഗ്രാമിലും ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ ഫോലോവേര്സ് എന്ന റെക്കോര്‍ഡും പ്രിയ സ്വന്തമാക്കി.

എന്നാല്‍ ഇപ്പോള്‍ പ്രിയക്കെതിരേയും ഗാന രചയിതാവിനെതിരേയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഹൈദരാബാദിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പരാതി നല്‍കിയത്.

ഗാനത്തിന്റെ അര്‍ത്ഥം ഇന്റര്‍നെറ്റില്‍ തിരഞ്ഞതിന് ശേഷമാണ് പരാതി നല്‍കിയതെന്ന് ഇവര്‍ പറയുന്നു. ഗാനത്തില്‍ പ്രവാചകനേയും മതത്തേയും അവഹേളിക്കുന്ന തരത്തിലാണ് ചിത്രീകരണം നടത്തിയിട്ടുളളതെന്നും ഇവര്‍ പരാതി നല്‍കിയതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം കേരളത്തിലും ചിത്രത്തിലെ പാട്ടിനെതിരെ വിദ്വേഷ പ്രചരണം നടന്നിരുന്നു. പ്രവാചകനെ കുറിച്ച് പരാമര്‍ശിക്കുന്ന ഗാനത്തിന് അവഹേളിക്കുന്ന തരത്തിലാണ് പശ്ചാത്തലം നല്‍കിയതെന്നാണ് ഇവരുടെ ആരോപണം.

Related Topics

Share this story