Times Kerala

പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി റിട്ട.അധ്യാപകന്‍

 
പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  സംഭാവന നല്‍കി റിട്ട.അധ്യാപകന്‍

അധ്യാപകര്‍ കുട്ടികള്‍ക്ക് മാത്രമല്ല സമൂഹത്തിനും നല്ല മാതൃകയാണ്. 2004 ലെ ഏറ്റവും നല്ല അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ തുരത്തിക്കാട് ചിറമുഖത്ത് വീട്ടില്‍ വി.ടി തോമസ് തന്റെ ഒരുമാസത്തെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കി മാതൃകയാകുകയാണ്. 30,000 രൂപയുടെ ചെക്ക് മാത്യു ടി. തോമസ് എം.എല്‍.എയ്ക്ക് കൈമാറി. 30 വര്‍ഷത്തെ തന്റെ അധ്യാപനജീവിതം അവസാനിപ്പിച്ച് 13 വര്‍ഷമായി വിശ്രമ ജീവിതം നയിക്കുകയാണ് 68 വയസുകാരനായ തോമസ്. തനിക്ക് ധാരാളം പൈസ ഉണ്ടായിട്ടല്ല, മറിച്ച് പലര്‍ക്കും ഇതൊരു പ്രചോദനമാകുകയാണെങ്കില്‍ അതാണ് ഏറ്റവും വലിയ കാര്യം എന്നും ഈ പ്രത്യേക സാഹചര്യത്തില്‍ ഇത്തരം പ്രവൃത്തികള്‍ ഓരോരുത്തരുടേയും കടമയും ഉത്തരവാദിത്തവും ആണെന്നും പറയുന്നു.

Related Topics

Share this story