Times Kerala

സിനിമാനടിയായതിന് ശേഷം വിചാരിക്കാത്ത കാര്യങ്ങൾക്ക് പഴികേൾക്കേണ്ടി വന്നിട്ടുണ്ട്; നടി അനശ്വര രാജൻ

 
സിനിമാനടിയായതിന് ശേഷം വിചാരിക്കാത്ത കാര്യങ്ങൾക്ക് പഴികേൾക്കേണ്ടി വന്നിട്ടുണ്ട്; നടി അനശ്വര രാജൻ

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി, ഉദാഹരണം സുജാത എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് അനശ്വര രാജന്‍.ഇപ്പോളിതാ വിചാരിക്കാത്ത കാര്യങ്ങൾക്ക് പഴികേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നു പറയുകയാണ്  അനശ്വര. ഒരു  അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്.

സിനിമാനടിയായതിന് ശേഷം വിചാരിക്കാത്ത കാര്യങ്ങൾക്ക് പഴികേൾക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് വിവാഹച്ചടങ്ങുകളും മറ്റും ഭൂരിഭാഗവും ഒഴിവാക്കുകയാണ് ചെയ്യുന്നത്. ഉദാഹരണം സുജാത ഇറങ്ങിയ സമയത്ത് അച്ഛന്റെ അടുത്ത ബന്ധുവിന്റെ വിവാഹത്തിന് പോയി. പൊതുവേ വിവാഹഫോട്ടോകളിൽ നിൽക്കാൻ ഇഷ്ടപ്പെടാത്ത ആളാണ് ഞാൻ. വിവാഹവീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ പയ്യന്റെ കൂടെ ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ എല്ലാവരെയും വിളിച്ചു. അയ്യോ ഞാനില്ല നിങ്ങളെടുക്കെന്ന് പറഞ്ഞ് ഞാൻ മാറിക്കളഞ്ഞു. അതൊക്കെ കഴിഞ്ഞ് പിറ്റേ ദിവസം ഒരു സുഹൃത്ത് എനിക്കൊരു ഫെയ്സ്ബുക്ക് പോസ്റ്റ് അയച്ചുതന്നു. തലേന്നാൾ കണ്ട ഫോട്ടോഗ്രാഫറുടെതായിരുന്നു ആ പോസ്റ്റ്.

അതിങ്ങനെയായിരുന്നു: ‘കഴിഞ്ഞ ദിവസം ഒരു വിവാഹത്തിന്റെ ഫോട്ടോയെടുക്കാൻ പോയപ്പോൾ അടുത്തിടെ ഇറങ്ങിയ ഒരു സിനിമയിൽ അഭിനയിച്ച കുട്ടിയെ കണ്ടു. പത്ത് സിനിമയിൽ അഭിനയിച്ച അഹങ്കാരഭാവത്തോടെ മുഖം വക്രിച്ച് എന്റെ ക്യാമറയ്ക്ക് മുന്നിൽ നിന്ന് ആ കുട്ടി തിരിഞ്ഞുനടന്നു. കുട്ടിയുടെ മനസ്സിൽ അഹങ്കാരം കുത്തിവെച്ചത് സ്വപ്നലോകത്ത് നിൽക്കുന്ന മാതാപിതാക്കളാണ്.’ ഇതായിരുന്നു ആ പോസ്റ്റിന്റെ ഉള്ളടക്കം. അതെനിക്കും കുടുംബത്തിനും വലിയ വിഷമമുണ്ടാക്കി.

Related Topics

Share this story