Times Kerala

തിരുവല്ല നിയോജക മണ്ഡലത്തിന് കീഴിലെ രോഗികള്‍ക്ക് മരുന്നെത്തിക്കാന്‍ മാത്യു ടി തോമസ് എം.എല്‍.എയും സംഘവും

 
തിരുവല്ല നിയോജക മണ്ഡലത്തിന് കീഴിലെ  രോഗികള്‍ക്ക് മരുന്നെത്തിക്കാന്‍  മാത്യു ടി തോമസ് എം.എല്‍.എയും  സംഘവും

തിരുവല്ല നിയോജക മണ്ഡലത്തിന് കീഴിലെ നിര്‍ധനരായ രോഗികള്‍ക്ക് മരുന്നെത്തിക്കാന്‍ അഡ്വ. മാത്യു ടി എംഎല്‍എ യുടെ നേതൃത്വത്തില്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ലഭ്യമാകാത്ത മരുന്നുകളാണ് എത്തിക്കുക. മണ്ഡലത്തിലെ ബി.പി.എല്‍ പരിധിയില്‍പ്പെടുന്ന അവയവ മാറ്റം, വൃക്ക സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ രോഗികള്‍ക്കാണു സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ മരുന്നുകള്‍ എത്തിക്കുന്നത്. നിര്‍ധനരായ രോഗികള്‍ക്ക് മരുന്നെത്തിക്കുന്നതില്‍ എം.എല്‍.എമാര്‍ മുന്‍കൈ എടുക്കണം എന്ന് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലത്തില്‍ ഇങ്ങനെയൊരു സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് മാത്യു.ടി തോമസ് എം.എല്‍ എ പറഞ്ഞു.

റേഷന്‍ കാര്‍ഡും ഡോക്ടറുടെ കുറിപ്പും അയച്ചുകൊടുക്കുന്നതു പ്രകാരം മരുന്നുകള്‍ എത്തിക്കും. ബി.പി.എല്‍ അല്ലാത്തവര്‍ക്ക് അവരവരുടെ ചിലവില്‍ മരുന്നുകള്‍ വീട്ടില്‍ എത്തിച്ചു നല്‍കാന്‍ ജനമൈത്രി പോലീസ് നേതൃത്വം നല്‍കി വോളന്റിയേഴ്‌സിനെ ക്രമീകരിച്ചിട്ടുണ്ട്. പദ്ധതി തുടങ്ങിയ ദിവസം തന്നെ 20,000 രൂപയുടെ മരുന്നുകള്‍ ബോബന്‍ മണ്ണില്‍, ശങ്കരമംഗലം ജോര്‍ജ് മാത്യു എന്നിവരുടെ സ്‌പോണ്‍സര്‍ഷിപ്പോടെ അവശ്യക്കാരിലെത്തിച്ചു. മരുന്നുകള്‍ ആവശ്യമുള്ള രോഗികള്‍ക്ക് എം.എല്‍.എയുടെ പി.എ യുമായി ബന്ധപ്പെടാം. ബന്ധപ്പെടേണ്ട നമ്പര്‍ 9446344493.

Related Topics

Share this story