കാസര്‍ഗോഡ്:ജില്ലയിലെ കളനാട്ടെ ഒരു കുടുംബത്തിലെ ഒമ്പതുപേര്‍ക്ക് കോവിഡ്. കഴിഞ്ഞ മാസം 16നു ദുബൈയില്‍ നിന്ന് നാട്ടിലെത്തിയ യുവാവിന്റെ എട്ടു ബന്ധുക്കള്‍ക്കാണ് രോഗം പകര്‍ന്നത്. മാതാവ്, ഭാര്യ, മകള്‍, രണ്ട് മരുമക്കള്‍, ഇളയമ്മ, സഹോദര ഭാര്യ, മറ്റൊരു അടുത്ത ബന്ധു എന്നിവർക്കാണ് വൈറസ് ബാധയേറ്റത്. ഒരു കുടുംബത്തില്‍ ഇത്രയും പേർക്ക് രോഗം പടരുന്നത് ഇതാദ്യമാണ്. ആറുപേര്‍ക്ക് നേരത്തെ രോഗം സ്‌ഥിരീകരിച്ചിരുന്നു. സഹോദര ഭാര്യ, ഇളയമ്മ, അടുത്ത ബന്ധു എന്നിവര്‍ക്ക് തിങ്കളാഴ്‌ച രോഗം സ്‌ഥിരീകരിച്ചു.
You might also like
Comments are closed.