Times Kerala

കുടുംബ കലഹം: ഭർത്താവ് ഭാര്യയെ കോടാലിക്കൈ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകളെ സഹോദരനെ ഏല്‍പ്പിച്ച് പോലീസില്‍ കീഴടങ്ങി

 
കുടുംബ കലഹം: ഭർത്താവ് ഭാര്യയെ കോടാലിക്കൈ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകളെ സഹോദരനെ ഏല്‍പ്പിച്ച് പോലീസില്‍ കീഴടങ്ങി

ചേര്‍ത്തല: കുടുംബ കലഹത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ കോടാലിക്കൈ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ചേർത്തല പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ പുതിയകാവ് പടിഞ്ഞാറെ ചാണിയിൽ പ്രജിത്തിന്റെ ഭാര്യ സൗമ്യ(31) യാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. കൊലപാതകത്തിന് ശേഷം ശേഷം മകളെ ജേഷ്ഠനെ ഏല്‍പ്പിച്ച ശേഷം പ്രജിത്ത് പോലീസിന് കീഴടങ്ങി.

മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ട് വെളിച്ചം ഡ്രൈവിംഗ്‌ സ്കൂളിലെ പരിശീലകനായ പ്രജിത്ത് മൂന്ന് വര്‍ഷം മുമ്പാണ് തുറവൂർ ആലക്കാപറമ്പ് സ്വദേശിനി സൗമ്യയെ വിവാഹം കഴിച്ചത്. ഇവർക്കിടയിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.ഇന്ന് പുലര്‍ച്ചെ ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുകയും പ്രജിത്ത് കോടാലിക്കൈകൊണ്ട് സൗമ്യയെ തലയ്ക്കടിക്കുകയുമായിരുന്നു.

സംഭവത്തിന് ശേഷം പ്രജിത്ത് തൊട്ടടുത്ത് താമസിക്കുന്ന സഹോദരന്റെ വീട്ടിൽ ചെന്ന് വിവരം അറിയിച്ചു. തുടര്‍ന്ന് രണ്ട് വയസുള്ള മകള്‍ അവന്തികയെയും സഹോദരനെ ഏൽപ്പിച്ചു. പിന്നീട് പോലീസ് സ്റ്റേഷനില്‍ ഹാജരായി വിവരം പറയുകയും ചെയ്തു. പോലീസെത്തി സൗമ്യയെ ചേർത്തല താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Topics

Share this story