Times Kerala

കോവിഡ് 19: മേയ് 15 വരെ രാജ്യത്തെ പൊതുഇടങ്ങൾ അടച്ചിടണമെന്ന് കേന്ദ്ര മന്ത്രിസഭാ സമിതി

 
കോവിഡ് 19:  മേയ് 15 വരെ രാജ്യത്തെ പൊതുഇടങ്ങൾ അടച്ചിടണമെന്ന് കേന്ദ്ര മന്ത്രിസഭാ സമിതി

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം തടയാനായി രാജ്യത്തെ പൊതുഇടങ്ങള്‍ മേയ് 15 വരെ അടച്ചിടണമെന്ന് കേന്ദ്ര മന്ത്രിസഭാ സമിതി. മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് ഇത് ബാധകമായിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രിസഭ സമിതി നല്‍കി.

ഇന്ന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന പാര്‍ലമെന്‍റിലെ വിവിധ കക്ഷിനേതാക്കളുടെ വിഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ച അതിനാല്‍ നിര്‍ണായകമാണ്. കേന്ദ്ര നിലപാടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ലോക്ഡൗണ്‍ പിന്‍വലിക്കുക എങ്കിലും നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാന്‍ സംസ്ഥാനത്തിനാകും.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷമുള്ള നാലാമത്തെ യോഗമാണ് ഇന്നലെ ചേര്‍ന്നത്. ആളുകള്‍ കൂടുതല്‍ എത്താന്‍ സാധ്യതയുള്ള എല്ലാ ഇടങ്ങളും അടച്ചിടണമെന്ന കര്‍ശന നിര്‍ദേശമാണ് മന്ത്രിസംഘം നല്‍കുന്നത്. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം കുടുതല്‍ കര്‍ശനമാക്കാണം.

രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ അമിത് ഷാ, നിര്‍മല സീതരാമന്‍ എന്നിവരും പങ്കെടുത്തിരുന്നു. ലോക്ക്ഡൗണ്‍ നീട്ടണമെന്ന് പത്തോളം സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

Related Topics

Share this story