Times Kerala

പത്തനംതിട്ട ജില്ലയിലെ ക്ഷീരസഹകരണ സംഘം ജീവനക്കാര്‍ക്കും കര്‍ഷകര്‍ക്കും പ്രതിരോധ കിറ്റുകള്‍

 
പത്തനംതിട്ട ജില്ലയിലെ ക്ഷീരസഹകരണ സംഘം ജീവനക്കാര്‍ക്കും  കര്‍ഷകര്‍ക്കും പ്രതിരോധ കിറ്റുകള്‍

ജില്ലയിലെ ക്ഷീരസഹകരണ സംഘം ജീവനക്കാര്‍ക്കും കര്‍ഷകര്‍ക്കുമായി പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു. രണ്ടു ഘട്ടങ്ങളിലായി 3850 മാസ്‌കുകള്‍, 5600 ഗ്ലോവ്സുകളും 200 മില്ലീ ലിറ്ററിന്റെ 500 കുപ്പി സാനിറ്റൈസറുമാണ് വിതരണം ചെയ്തത്.

കോവിഡ് 19 പ്രതിരോധിക്കുന്നതിനായി സാമഗ്രികള്‍ വാങ്ങുന്നതിന് സംഘം പൊതുഫണ്ട് ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. എങ്കിലും ഗ്രാമ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര സംഘങ്ങള്‍ക്ക് ഇവ ലഭിക്കുന്നതിന് ബുദ്ധിമുട്ട് അറിയിച്ചതിനെ തുടര്‍ന്ന് ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ ജോലി ഏറ്റെടുക്കുകയായിരുന്നു. മറ്റ് ജില്ലയില്‍ നിന്നും വിവിധ യൂണിറ്റുകളില്‍ നിന്നും ഓരോ സാധനവും ശേഖരിച്ചു തരം തിരിച്ചു പായ്ക്ക് ചെയ്യുന്ന ജോലിയും വകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തു. ജില്ലയിലെ ക്ഷീരസംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 500 ഓളം ജീവനക്കാര്‍ ദിനംപ്രതി 5000 ഓളം കര്‍ഷകരെയും 2000 ഓളം ഉപഭോക്താക്കളേയും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഓരോ സംഘം ഭരണസമിതിയും പ്രതിരോധ കിറ്റുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. മില്‍മയുടെ പാല്‍ സംഭരണ വാഹനത്തില്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് മില്‍മ പത്തനംതിട്ട ഡയറി പൂര്‍ണ പിന്തുണയും നല്‍കി.

Related Topics

Share this story