Times Kerala

ഏറ്റവും മികച്ച രീതിയിൽ ഒരു  ചിത്രം പുറത്തു കൊണ്ട് വരാൻ  പറ്റുന്ന ഒരവസ്ഥയിലാണ് താനിപ്പോൾ ഉള്ളത്, ഈ അവസ്ഥ തന്റെ ജീവിതാവസാനം വരെ നില നിൽക്കണമെന്നാണ് തന്റെ സ്വപ്നം; പൃഥ്വിരാജ്

 
ഏറ്റവും മികച്ച രീതിയിൽ ഒരു  ചിത്രം പുറത്തു കൊണ്ട് വരാൻ  പറ്റുന്ന ഒരവസ്ഥയിലാണ് താനിപ്പോൾ ഉള്ളത്, ഈ അവസ്ഥ തന്റെ ജീവിതാവസാനം വരെ നില നിൽക്കണമെന്നാണ് തന്റെ സ്വപ്നം; പൃഥ്വിരാജ്

മലയാളത്തിലെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ലൂസിഫർ എന്ന ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ ചിത്രത്തിലൂടെ സംവിധായകനായി. ഒരു മികച്ച നടനും സംവിധായകനും മാത്രമല്ല പൃഥ്വിരാജ്. മികച്ച ചിത്രങ്ങൾ നമ്മുക്ക് സമ്മാനിക്കുന്ന ഒരു നിർമ്മാതാവും വിതരണക്കാരനും കൂടിയാണ്. തനിക്കു ഇഷ്ടപെട്ട ഒരു കഥ ഇന്ന് സിനിമയായി കാണാൻ തനിക്കു സാധിക്കുമെന്നും അതിനുള്ള ടീം മറ്റാരുടേയും സഹായമില്ലാതെ തനിക്കു ഒരുക്കാൻ കഴിയുമെന്നും പൃഥ്വിരാജ് പറയുന്നു. നല്ല ഒരു രചയിതാവിനെ സമീപിക്കാനും, ആ ചിത്രം നിർമിക്കാനും, വിതരണം ചെയ്യാനും ഏറ്റവും മികച്ച രീതിയിൽ ആ ചിത്രം പുറത്തു കൊണ്ട് വരാനും തനിക്കു പറ്റുന്ന ഒരവസ്ഥയിലാണ് താനിപ്പോൾ ഉള്ളതെന്നും ഈ അവസ്ഥ തന്റെ ജീവിതാവസാനം വരെ നില നിൽക്കണമെന്നാണ് തന്റെ സ്വപ്നമെന്നും പൃഥ്വിരാജ് പറയുന്നു.

അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഒട്ടേറെ മികച്ച കലാകാരന്മാർക്ക് സിനിമയിൽ അവസരം കൊടുക്കാൻ തനിക്കു സാധിക്കുമെന്നും പൃഥ്വിരാജ് പറയുന്നു. പുതിയ സംവിധായകരേയും രചയിതാക്കളേയും നടന്മാരെയുമെല്ലാം തനിക്കു സിനിമയിലേക്ക് കൈ പിടിച്ചു കൊണ്ട് വരാൻ അതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഒരുപിടി മികച്ച ചിത്രങ്ങൾ ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Related Topics

Share this story