Times Kerala

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റ് കൈമാറി ജനീഷ് കുമാര്‍ എംഎല്‍എ

 
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റ് കൈമാറി  ജനീഷ് കുമാര്‍ എംഎല്‍എ

ലോകാരോഗ്യ ദിനത്തില്‍ കോന്നി നിയോജക മണ്ഡലത്തിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംരക്ഷണ കവചം കൈമാറി കോന്നി എംഎല്‍എ കെ.യു. ജനീഷ് കുമാര്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍ക്കും, നഴ്സുമാര്‍ക്കും, കോവിഡ് രോഗ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ള ആളുകളെ സന്ദര്‍ശിക്കുന്ന ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ക്കും ധരിക്കുന്നതിനുള്ള പേഴ്സണല്‍ പ്രൊട്ടക്ടീവ് എക്യുപ്മെന്റ് (പിപിഇ) കോന്നി താലൂക്ക് ആശുപത്രിക്ക് കൈമാറി ലോകാരോഗ്യ ദിനത്തില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരോട് എംഎല്‍എ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

പിപിഇ കിറ്റുകള്‍ ആവശ്യത്തിന് ലഭ്യമല്ലാത്തതിനാല്‍ ആശുപത്രികളില്‍ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് മാസ്‌ക് മാത്രം ധരിച്ച് പലപ്പോഴും ജോലി ചെയ്യേണ്ട സാഹചര്യമുണ്ട്. മുംബയില്‍ സ്വകാര്യ ആശുപത്രിയില്‍ മതിയായ സുരക്ഷാ സംവിധാനം ഇല്ലാത്തതിനാല്‍ 40 ല്‍ അധികം മലയാളി നഴ്സുമാര്‍ക്ക് കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ മാത്രമാണ് പൂര്‍ണമായും പിപിഇ ധരിച്ച് ജീവനക്കാര്‍ നില്‍ക്കുന്നത്. ആരോഗ്യമേഖലയില്‍ ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം വളരെ പ്രധാന പ്രശ്നമാണ്. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ക്ക് എംഎല്‍എ സുരക്ഷാ കവചം കൈമാറിയത്.

Related Topics

Share this story