ദേവികുളം: ലോക്ഡൗണില്‍ നിരോധനാജ്ഞയും, നിർദ്ദേശനങ്ങളും ലംഘിച്ച് മൂന്നാറില്‍ ക്ഷേത്രത്തില്‍ പൂജ നടത്തിയ പൂജാരിക്കെതിരെ പൊലീസ് കേസെടുത്തു. ഡ്രോണ്‍ പരിശോധനയിലാണ് ക്ഷേത്രത്തിൽ പൂജ നടക്കുന്ന വിവരം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വനത്തിലൂടെ അതിര്‍ത്തി കടന്ന് തമിഴ്നാട്ടില്‍ നിന്ന് ആളുകള്‍ എത്തുന്നുണ്ടോ എന്നറിയാനായിരുന്നു പോലീസ് ഡ്രോണ്‍ പരിശോധന നടത്തിയത്. ഇതിനിടെയാണ് ക്ഷേത്രത്തിലെ പൂജ ശ്രദ്ധയിൽ പെട്ടത്.
മൂന്നാര്‍ ഗുണ്ടള എസ്റ്റേറ്റിലെ ക്ഷേത്രത്തിലായിരുന്നു പൂജ. നിരവധിയാളുകളും പൂജയ്ക്ക് എത്തിയിരുന്നു. പൊലീസെത്തി ആളുകളെ ഒഴിപ്പിച്ച ശേഷം പൂജാരിക്കെതിരെ കേസെടുത്തു.
Comments are closed.