Times Kerala

“ആ നല്ല നാളിനി തുടരുമോ’”; ‘വെള്ളേപ്പം’ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടു..!

 
“ആ നല്ല നാളിനി തുടരുമോ’”; ‘വെള്ളേപ്പം’ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടു..!

അക്ഷയ് രാധാകൃഷ്ണന്‍, നൂറിന്‍ ഷെരീഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ്  ‘വെള്ളേപ്പം’. ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടു. വിനീത് ശ്രീനിവാസന്‍ ആലപിച്ച ‘ആ നല്ല നാളിനി തുടരുമോ’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആവുകയാണ്.

ഡിനു മോഹന്റെ വരികള്‍ക്ക് എറിക് ജോണ്‍സണ്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രവീണ്‍ രാജ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് ജീവന്‍ ലാല്‍ ആണ്. പ്രണയ ചിത്രമായാണ് വെള്ളേപ്പം ഒരുങ്ങുന്നത്.

Related Topics

Share this story