Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ലോക്ക് ഡൗൺ: കവലയിൽ കൂട്ടം കൂടി നിന്നു; പോലീസിനെ കണ്ടപാടെ ഓടി; കല്ലിൽ തലയിടിച്ചു വീണ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: തിരൂരിൽ പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കട്ടച്ചിറ സ്വദേശി നടുപറമ്പത്ത് സുരേഷ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. കട്ടച്ചിറ അങ്ങാടിയിൽ സുരേഷ് അടക്കം ആറു പേർ കൂട്ടംകൂടി നിൽക്കുകയായിരുന്നു, തുടർന്ന് പോലീസ് വരുന്നത് കണ്ട സുരേഷ് ഭയന്ന് ഓടുകയായിരുന്നു.സുരേഷും ഒരു സുഹൃത്തും പിടികൊടുക്കാതെ ഓടി. ബാക്കി നാല് പേരേയും ബൈക്കും ഓട്ടോറിക്ഷയും അടക്കമുള്ള വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഓടിപ്പോയ രണ്ട് പേരെയും നാളെ സ്റ്റേഷനിൽ ഹാജരാക്കി കൊള്ളാമെന്ന ഉറപ്പിൽ നാലുപേരെയും പൊലീസ് വിട്ടയച്ചു. തിരിച്ച് കട്ടച്ചിറയിലെത്തിയവർ നടത്തിയ തെരച്ചിലിലാണ് സമീപത്തെ കരിങ്കല്ലുകൾക്കിടയിൽ വീണ് മരിച്ച നിലയിൽ സുരേഷിനെ കണ്ടത്തിയത്. മൃതദേഹം രാത്രിയോടെ പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

You might also like

Comments are closed.