Times Kerala

വയനാട് ജില്ലയിൽ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 82,186 പേര്‍ക്ക് ലഭിച്ചു

 
വയനാട് ജില്ലയിൽ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 82,186 പേര്‍ക്ക് ലഭിച്ചു

കോവിഡ് നിയന്ത്രണങ്ങളില്‍ ആശ്വാസമാവുകയാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍. ജില്ലയില്‍ ഇതുവരെ 82,186 പേര്‍ക്ക് ഒക്‌ടോബര്‍ നവംബര്‍ മാസങ്ങളിലെ സാമൂഹ്യപെന്‍ഷനുകള്‍ വിതരണം ചെയ്തു. സഹകരണ ബാങ്കുകള്‍ വഴിയും വീടുകളില്‍ നേരിട്ട് എത്തിച്ചുമാണ് പെന്‍ഷന്‍ വിതരണം നടത്തിയത്. മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഈ മാസങ്ങളിലെ പെന്‍ഷന്‍ ലഭിച്ചത്.കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വാര്‍ദ്ധക്യകാല പെന്‍ഷന്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍, 50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുളള പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നീ വിഭാഗങ്ങളിലുള്ള പെന്‍ഷനുകളാണ് വിതരണം ചെയ്തത്.

ജില്ലയില്‍ 10,366 പേര്‍ക്ക് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ലഭിച്ചു. 7055 പേര്‍ക്ക് ബാങ്ക് വഴിയും 3311 പേര്‍ക്ക് നേരിട്ട് വീടുകളിലും എത്തിച്ച് നല്‍കി. വാര്‍ദ്ധക്യകാല പെന്‍ഷന്‍ ലഭിച്ചത് 42,475 പേര്‍ക്കാണ്. ഇതില്‍ 31,618 പേര്‍ക്ക് ബാങ്ക് വഴിയും 10857 പേര്‍ക്ക് നേരിട്ടും നല്‍കി. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന 7490 പേര്‍ക്കുളള പെന്‍ഷനില്‍ 5002 പേര്‍ക്ക് ബാങ്ക് മുഖേനയും 2488 പേര്‍ക്ക് നേരിട്ടുമാണ ലഭിച്ചത്. 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ 325 സ്ത്രീകളില്‍ 220 പേര്‍ക്ക് ബാങ്കിലൂടെയും 105 പേര്‍ക്ക് വീടുകളിലും പെന്‍ഷന്‍ എത്തിച്ചു. 21,530 വിധവാ പെന്‍ഷനും വിതരണം ചെയ്തു. 16122 പേര്‍ക്ക് ബാങ്കിലും 5408 പേര്‍ക്ക് വീടുകളിലുമാണ് പെന്‍ഷന്‍ എത്തിച്ച് നല്‍കിയത്. ഏപ്രില്‍ വരെയുള്ള പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികളും പൂര്‍ത്തിയായി.

Related Topics

Share this story