Times Kerala

ലോക്ക് ഡൗൺ: എറണാകുളം വൈപ്പിനിൽ 4000 കിലോ പഴകിയ മീൻ പിടികൂടി

 
ലോക്ക് ഡൗൺ: എറണാകുളം വൈപ്പിനിൽ 4000 കിലോ പഴകിയ മീൻ പിടികൂടി

കൊച്ചി: എറണാകുളം വൈപ്പിനിൽ 4000 കിലോ പഴകിയ മീൻ പിടികൂടി. ബോട്ടിൽ എത്തിച്ച മീൻ ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടിയത്. മീൻ മുവാറ്റുപുഴ ഭാഗത്തേക്ക് കൊണ്ടു പോകാനായിരുന്നു ഇവരുടെ ശ്രമമെന്ന് അധികൃതർ പറഞ്ഞു. നേരത്തെ ചമ്പക്കരയിൽ നിന്ന് സമാനമായ രീതിയിൽ 1800 കിലോ പഴകിയ മീൻ പിടികൂടിയിരുന്നു.

അതേസമയം, കോട്ടയത്ത് വില്പനയ്‌ക്കെത്തിച്ച 600 കിലോ പഴകിയ മീനും പിടിച്ചെടുത്തു. കോട്ടയം നഗരത്തിൽ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് 600 കിലോ പഴകിയ മീൻ പിടികൂടിയത്.തൂത്തുക്കുടിയിൽ നിന്ന് വന്ന ലോറിയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ മീൻ പിടിച്ചത്. പാലായിൽ മീൻ ഇറക്കിയ ശേഷം നഗരത്തിലേക്ക് വില്പനയ്‌ക്കെത്തിച്ചതായിരുന്നു. സംഭവത്തിൽ തൂത്തുക്കുടി സ്വദേശി സിദ്ദിക്ക്, കണ്ണൻ എന്നിവർ പോലീസ് പിടിയിലായി.

Related Topics

Share this story