Times Kerala

മുടങ്ങിയ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ നടത്തിപ്പിൽ അനിശ്ചിതത്വം തുടരുന്നു

 
മുടങ്ങിയ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ നടത്തിപ്പിൽ അനിശ്ചിതത്വം തുടരുന്നു

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് മുടങ്ങിയ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ നടത്തിപ്പിൽ അനിശ്ചിതത്വം തുടരുന്നു. കേന്ദ്ര സർക്കാർ തീരുമാനം അനുസരിച്ചായിരിക്കും സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായ ശേഷമേ പരീക്ഷ നടത്തുന്ന കാര്യം പരിഗണിക്കാനാകൂവെന്ന് വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കി.

അതേസമയം, ലോക്ക് ഡൗണിൽ പരീക്ഷാനടത്തിപ്പിന് മാത്രം മൂന്ന് ദിവസത്തെ ഇളവ് കിട്ടിയാൽ സാമൂഹിക അകലം ഉറപ്പാക്കി പരീക്ഷ നടത്തുന്ന കാര്യം വിദ്യാഭ്യാസ വകുപ്പിന്‍റെ പരിഗണനയിലുണ്ട്. എന്നാല്‍ രോഗബാധ കൂടുതലുള്ള കാസർകോട് അടക്കമുള്ള ഹോട്ട് സ്പോട്ട് ജില്ലകളിൽ ഇളവ് നൽകുന്നതിലാണ് പ്രതിസന്ധി രൂക്ഷമായേക്കുമെന്നതും ആശങ്ക പരത്തുന്ന വിഷയമാണ്.

Related Topics

Share this story