കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 25 അതിഥി തൊഴിലാളി ക്യാമ്പുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർമാർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഫോൺ വഴി ലഭിച്ച ഏഴ് പരാതികൾ പരിഹരിക്കുന്നതിനുള്ള നടപടികൾ എടുത്തു. പ്രത്യേകിച്ച് തൊഴിലുടമകൾ ഇല്ലാത്ത അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ കളക്ടർ എസ്.ഷാനവസ്, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി അധികൃതർ എന്നിവർക്കൊപ്പമാണ് ലേബർ ഓഫീസ് ഉദ്യോഗസ്ഥർ ക്യാമ്പുകൾ സന്ദർശിച്ചത്.
You might also like
Comments are closed.