Times Kerala

നെതന്യാഹുവിനെതിരെ അഴിമതിക്കേസില്‍ കുറ്റം ചെലുത്തണമെന്ന് പൊലിസ്

 

ജറുസലം: ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അഴിമതി കേസില്‍ കുറ്റം ചുമത്തണമെന്ന് പൊലിസ്. മാസങ്ങള്‍ പിന്നിട്ട അന്വേഷണത്തിനു ശേഷമാണ് പൊലിസ് നടപടി. കൈക്കൂലി, വഞ്ചന എന്നീ കേസുകളില്‍ പ്രധാനമന്ത്രിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പൊലിസ് അറ്റോര്‍ണി ജനറല്‍ അവിചെ മന്‍ഡല്‍ബ്ലിസറ്റിനെ അറിയിച്ചു.

പൊലിസ് കൈമാറിയ കേസുകളും തെളിവുകളും അറ്റോര്‍ണി ജനറല്‍ പരിശോധിക്കും. കേസുമായി മുന്നോട്ടു പോകണോ വേണ്ടയോ എന്നതില്‍ അന്തിമ തീരുമാനം അറ്റോര്‍ണി ജനറലിന്റേതായിരിക്കും.

Related Topics

Share this story