Times Kerala

സേവനങ്ങൾ വിളിപ്പുറത്ത്; കുന്നംകുളം നഗരസഭ 24 X 7

 
സേവനങ്ങൾ വിളിപ്പുറത്ത്; കുന്നംകുളം നഗരസഭ 24 X 7

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ 24 മണിക്കൂറായി നീട്ടി ജനങ്ങൾക്കൊപ്പം കുന്നംകുളം നഗരസഭ. ‘വിളിക്കൂ ഞങ്ങൾ ഒപ്പമുണ്ട്’ എന്ന സന്ദേശം നൽകിയാണ് ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ നഗരസഭ രംഗത്തെത്തിയിരിക്കുന്നത്.
നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിലാണ് 24 മണിക്കൂർ സേവന പ്രവർത്തനങ്ങൾ നടത്തി വരുന്നത്. ലോക്ക് ഡൗൺ മൂലം പുറത്തിറങ്ങാൻ കഴിയാത്ത നഗരസഭ പ്രദേശത്തെ ജനങ്ങളുടെ ജീവിത പ്രശനങ്ങൾക്ക് വളരെ പെട്ടെന്ന് പരിഹാരം കണ്ടെത്തി അവരെ മുന്നോട്ട് നയിക്കുന്ന ശ്രമകരമായ ഇടപെടൽ കൂടിയാണിത്.
ഗവ.ബോയ്സ് ഹൈസ്‌ക്കൂളിലെ അഗതികളുടെ താമസം, അതിഥി തൊഴിലാളികളുടെ താമസം, ഇതിനു പുറമെ സമൂഹ അടുക്കളയുടെ നടത്തിപ്പ്, രാത്രികാലങ്ങളിലെ ഭക്ഷണ വിതരണം, തെരുവ് നായ്ക്കൾക്കുള്ള ഭക്ഷണ വിതരണം എന്നിവയാണ് സംഘാംഗങ്ങളുടെ ഒരു ദിവസത്തെ പ്രധാന ജോലികൾ. ഇതിനു പുറമെ കമ്യൂണിറ്റി കിച്ചനിലേയ്ക്കുള്ള ഭക്ഷണ സാധന സാമഗ്രികളും ഇവർ ഉത്തരവാദിത്വത്തോടെ സംഘടിപ്പിക്കുന്നു.

Related Topics

Share this story