Times Kerala

അസാപ് പരിശീലന കോഴ്‌സുകളില്‍ ഓണ്‍ലൈനായി പങ്കെടുക്കുന്നതിന് അവസരം

 
അസാപ് പരിശീലന കോഴ്‌സുകളില്‍  ഓണ്‍ലൈനായി പങ്കെടുക്കുന്നതിന് അവസരം

ലോക്ക് ഡൗണ്‍ കാലാവധി സൃഷ്ടിപരമായി വിനിയോഗിക്കുന്നതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനും തൊഴില്‍മേഖലകളെക്കുറിച്ച് അറിയുന്നതിനും അഭിരുചിക്കിണങ്ങിയ നവ സാങ്കേതികവിദ്യകളില്‍ ഹ്രസ്വകാല പരിശീലന കോഴ്‌സുകളില്‍ ഓണ്‍ലൈനായി പങ്കെടുക്കുന്നതിനും ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള അസാപ് വഴി അവസരം.

വിദ്യാര്‍ത്ഥികളെ സയന്‍സ്, കോമേഴ്‌സ്, ആര്‍ട്‌സ്, എഞ്ചിനീയറിങ് തുടങ്ങി ഏഴു വിഭാഗങ്ങളായിത്തിരിച്ച് ഓരോ വിഭാഗത്തിനും ലളിതമായി സ്വായത്തമാക്കാവുന്ന വിവിധ ഹ്രസ്വകാല കോഴ്‌സുകളാണ് ലഭ്യമാക്കുന്നത്.
വിവിധവിഷയങ്ങളില്‍ ബിരുദധാരികളായവര്‍ക്ക് അനുയോജ്യമായതും വ്യവസായലോകത്ത് തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നതുമായ വിവിധ മേഖലകളിലെ സാധ്യതകള്‍ സംബന്ധിച്ച് അതത് മേഖലകളിലുള്ള വിദഗ്ധര്‍ അസാപിന്റെ ഓണ്‍ലൈന്‍ വെബിനാര്‍ പ്ലാറ്റ്‌ഫോമിലൂടെ ഉദ്യോഗാര്‍ത്ഥികളുമായി സംവദിക്കും.

എല്ലാദിവസവും രാവിലെ 11 മണിക്കും ഉച്ചകഴിഞ്ഞ് നാല് മണിക്കും വിവിധ വിഷയങ്ങളില്‍ വെബിനാര്‍ ഉണ്ടായിരിക്കും. മാര്‍ച്ച് 31 ന് ആരംഭിച്ച വെബിനാര്‍ പരമ്പരയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. വിവിധ വിഷയങ്ങളില്‍ സൗജന്യ ഹ്രസ്വകാല കോഴ്‌സുകളും ലഭ്യമാക്കുന്നുണ്ട്. വിശദവിവരങ്ങള്‍ക്ക് www.asapkerala.gov.in/ www.skillparkkerala.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

Related Topics

Share this story