Times Kerala

ഒളവണ്ണ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ ആരംഭിച്ചു

 
ഒളവണ്ണ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ ആരംഭിച്ചു

ഒളവണ്ണ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ ആരംഭിച്ചു. പി.ടി.എ റഹീം എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടത്തിലാണ് കിടത്തി ചികിത്സ സൗകര്യം ആരംഭിച്ചത്. കോവിഡ് വ്യാപന സാഹചര്യത്തില്‍ പ്രധാന ആശുപത്രികള്‍ കോവിഡ് ചികില്‍സാ കേന്ദ്രങ്ങളാക്കുന്നതിനാല്‍ പ്രാദേശിക സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യം വര്‍ദ്ധിപ്പിച്ച് സാധാരണക്കാര്‍ക്ക് മറ്റ് ചികില്‍സകള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ആറ് സ്ഥിരം ഡോക്ടര്‍മാരും രണ്ട് ഹൗസ് സര്‍ജന്‍മാരുമാണ് ഇവിടെ പരിശോധനക്കായി ഉണ്ടാവുക. എന്‍.എച്ച്.എം സഹായത്തോടെ അഞ്ച് ജീവനക്കാരെയും പുതുതായി നിയമിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്നാണ് കിടത്തി ചികിത്സക്ക് ആവശ്യമായ ഫര്‍ണിച്ചറും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയത്.

Related Topics

Share this story