ന്യുയോർക്ക്അ: മേരിക്കയിൽ കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. പോൾ ജോൺ നാലിയത്ത് എന്ന 21 കാരനാണ് മരിച്ചത്. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ സാബുവിന്റെയും ജെസിയുടേയും മകനാണ്.ടെക്‌സാസിലെ ഡലാസിൽ പ്രീ-മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് ടെക്‌സസിൽ വച്ചുതന്നെയാണ് സംസ്‌കാരം. ഇതോടെ അമേരിക്കയിൽ മരിച്ച മലയാളികളുടെ ആകെ എണ്ണം 12 ആയി.നേരത്തെ അമേരിക്കയിൽ നിന്ന് രണ്ട് മലയാളികളുടെ മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഇടുക്കി, തൃശൂർ സ്വദേശികളാണ് മരിച്ചത്. രണ്ട് ദിവസങ്ങൾക്ക് മുൻപ് അഞ്ച് മലയാളികൾ അമേരിക്കയിൽ മരണപ്പെട്ടിരുന്നു.
You might also like
Comments are closed.