Times Kerala

വയോജനങ്ങള്‍ക്ക് ഹെല്‍പ് ലൈനും സമഗ്ര സംരക്ഷണ സംവിധാനവുമായി കോഴിക്കോട് ജില്ലാ ഭരണകൂടം

 
വയോജനങ്ങള്‍ക്ക് ഹെല്‍പ് ലൈനും  സമഗ്ര സംരക്ഷണ സംവിധാനവുമായി കോഴിക്കോട് ജില്ലാ ഭരണകൂടം

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ വയോജനങ്ങള്‍ക്ക് ഹെല്‍പ് ലൈന്‍ സംവിധാനവും സമഗ്ര സംരക്ഷണ സംവിധാനവും ഒരുങ്ങുന്നു. 60 വയസ്സിനു മുകളിലുള്ളവരെയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരെയും മറ്റ് അസുഖങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവരെയുമാണ് രോഗം ഗുരുതരമായി ബാധിക്കുന്നതെന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് വയോജനങ്ങള്‍ക്കായി പ്രത്യേക ശ്രദ്ധാ പദ്ധതി ആരംഭിക്കാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

ഇതിനായി ജില്ലയില്‍ സാമൂഹികനീതി – വനിതാശിശു വികസന വകുപ്പുകളുടെ നേതൃത്വത്തില്‍ ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ സര്‍വീസ്, ബച്പന്‍ ബചാ വോ ആന്തോളന്‍ എന്നീ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു.

Related Topics

Share this story