ലോക്ക് ഡൗൺ നീട്ടുന്ന കാര്യം കേന്ദ്ര തീരുമാനം വന്ന ശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി
Apr 8, 2020, 10:13 IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച് കേന്ദ്ര തീരുമാനം വന്ന ശേഷം സംസ്ഥാനത്തിന്റെ തീരുമാനം അറിയിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവേ ആണ് മുഖ്യമന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്. രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ കേന്ദ്ര സര്‍ക്കാരാണ് പ്രഖ്യാപിച്ചത്. ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ കേന്ദ്രം എന്ത് തീരുമാനമാണ് കൈക്കൊള്ളുന്നത് എന്നത് അറിഞ്ഞതിന് ശേഷമാകും കേരളം തീരുമാനമെടുക്കുക. വ്യത്യസ്തത വേണോ കൂട്ടിച്ചേര്‍ക്കല്‍ വേണോ എന്നുള്ളതെല്ലാം പിന്നീട് തീരുമാനിക്കും, മുഖ്യമന്ത്രി പറഞ്ഞു.