Times Kerala

കോവിഡ് 19: കടുത്ത നിയന്ത്രണങ്ങളുമായി ഈജിപ്ത്; റംസാൻ പ്രമാണിച്ചുള്ള ചടങ്ങുകളും ഇഫ്താർ വിരുന്നുകളും ഒഴിവാക്കാൻ ഉത്തരവ്

 
കോവിഡ് 19: കടുത്ത നിയന്ത്രണങ്ങളുമായി ഈജിപ്ത്; റംസാൻ പ്രമാണിച്ചുള്ള ചടങ്ങുകളും ഇഫ്താർ വിരുന്നുകളും ഒഴിവാക്കാൻ ഉത്തരവ്

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഈജിപ്ത്. റംസാൻ പ്രമാണിച്ചുള്ള ചടങ്ങുകളും ഇഫ്താർ വിരുന്നുകളും ഒഴിവാക്കുമെന്ന് ഈജിപ്ത് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണങ്ങളാണ് രാജ്യം സ്വീകരിക്കുന്നത്. ആൾകൂട്ടങ്ങൾ ഒഴിവാക്കി റംസാൻ മാസം ആചരിക്കണമെന്നാണ് നിർദേശം. നിലവിൽ 1,322 കോവിഡ് കേസുകളാണ് ഈജിപ്തിൽ റിപ്പോർട്ട് ചെയ്തത്. 85 പേർ മരണപ്പെട്ടു.

Related Topics

Share this story