റിയാദ്: റിയാദിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം വാഴക്കാട് സ്വദേശി ചീരോത്ത് തടായിൽ ജൗഹറാ (22)ണ് ചൊവ്വാഴ്ച ഉച്ച തിരിഞ്ഞു 3.45ഓടെ അൽഖർജ് റോഡിൽ വെച്ചുണ്ടായ അപകടത്തിൽ യുവാവ് തൽക്ഷണം മരിക്കുകയായിരുന്നു.
ബേക്കറി കമ്പനിയിൽ സെയിൽസ്മാനായ ജൗഹർ ഓടിച്ച മിനി ട്രക്ക് ട്രെയിലറിന് പിന്നിലിടിച്ചാണ് അപകടം. നാല് മാസം മുമ്പാണ് തൊഴിൽ വിസയിൽ സൗദിയിലെത്തിയത്. അവിവാഹിതനാണ്.
Comments are closed.