പോബ്‌സണ്‍ ഗ്രൂപ്പ് എം.ഡി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കു വെന്റിലേറ്റര്‍ സംഭാവന ചെയ്തു. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ സാന്നിധ്യത്തില്‍ പത്തു ലക്ഷത്തോളം രൂപ വിലവരുന്ന വെന്റിലേറ്ററാണ് ആശുപത്രിക്കു കൈമാറിയത്. കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരുപാട് സംഭാവനകള്‍ ലഭിക്കുന്നുണ്ട്. ആന്റോ ആന്റണി എം.പി ജില്ലയിലേക്ക് 11 വെന്റിലേറ്ററിനും, രാജു എബ്രഹാം എം.എല്‍.എ ഒന്‍പത് വെന്റിലേറ്ററിനും തുക അനുവദിച്ചു കഴിഞ്ഞു. ജനങ്ങളുടേയും ജനപ്രതിനിധികളുടേയും സഹായത്തോടെ നാം കൊറോണയെ അതിജീവിക്കുമെന്നു ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. ഇനിയും ജില്ലാഭരണകൂടം ആവശ്യപ്പെടുന്ന സഹായങ്ങള്‍ ചെയ്തു തരാന്‍ തയ്യാറാണെന്ന് പോബ്‌സണ്‍ എം ഡി അറിയിച്ചു. പോബ്‌സണ്‍ ഗ്രൂപ്പ് എം.ഡി എബി മാത്യു, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.സാജന്‍ മാത്യൂസ്, ആര്‍എംഒ ഡോ.ആശിഷ് മോഹന്‍കുമാര്‍, ഡോ.ഗണേശ്, തിരുവല്ല തഹസില്‍ദാര്‍ ജോണ്‍ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
You might also like
Comments are closed.