ആലപ്പുഴ: ചേർത്തലയിൽ കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മര്‍ദിച്ചു കൊലപ്പെടുത്തി. ചേര്‍ത്തല പുതിയകാവ് സ്വദേശി പ്രജിത്താണ് ഭാര്യ സൗമ്യയെ മർദിച്ച് കൊലപ്പെടുത്തിയത്.
ഇന്ന് പുലര്‍ച്ചയാണ് സംഭവം. കൊലപ്പെടുത്തിയ ശേഷം പ്രജിത്ത് സ്വമേധയാ പട്ടണക്കാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സൗമ്യയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
Comments are closed.