ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിൽ ഗ്രാഫിക് ചിത്രം സഹിതം ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടയാളെ ജോലിയിൽ നിന്ന് പുറത്താക്കി . അബൂദബിയിലെ സ്വകാര്യ കമ്പനിയില്‍ ഫിനാന്‍ഷ്യല്‍ മാനേജരായ യു. മിതേഷ് എന്നയാള്‍ക്കാണ് ഇക്കാരണത്താല്‍ യുഎഇയില്‍ ജോലി നഷ്ടമായത് . ഇയാള്‍ക്കെതിരെ കടുത്ത നിയമനടപടിയും ആരംഭിച്ചു.
ഇന്ത്യയിലെ ഒരു മതവിഭാഗം തുപ്പിക്കൊണ്ട് കൊറോണ വൈറസ് പടര്‍ത്തുന്നതായുള്ള വ്യാജ വിഡിയോ അടിസ്ഥാനമാക്കിയായിരുന്നു ഇയാൾ ഗ്രാഫിക് ചിത്രം പോസ്റ്റ് ചെയ്തത് . ബെല്‍റ്റ് ബോംബ് വെച്ച് 20 ആളെ കൊല്ലുന്ന ഒരു ജിഹാദി എങ്ങനെയാണ് വൈറസ് പരത്തി 2000 പേരെ കൊല്ലുന്നതെന്ന് നോക്കൂ എന്ന അടിക്കുറിപ്പോടെയായിരുന്നു ഇയാളുടെ പോസ്റ്റ് . പോസ്റ്റ് കണ്ട നിരവധി പേര് ഇയാളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു .
പോസ്റ്റ് കമ്പനി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഫിനാന്‍ഷ്യല്‍ മാനേജര്‍ ജോലി ഇദ്ദേഹത്തിന് നഷ്ടമായത് . യുഎഇയില്‍ ഇസ്ലാമോഫോബിയക്കെതിരായ നിയമ നടപടികളെയും ഇയാൾക്ക് നേരിടേണ്ടി വരും . ഇയാള്‍ പ്രകടിപ്പിച്ച മതസ്പര്‍ധക്കെതിരെ അധികൃതര്‍ നിയമനടപടിയും സ്വീകരിച്ചു. യുഎഇ നിയമം അനുശാസിക്കുന്ന ശിക്ഷ ഇയാള്‍ക്ക് നൽകുമെന്നും അധികൃതര്‍ പറഞ്ഞു.
Comments are closed.