സാം ഹാര്‍ഗ്രേവ് സംവിധാനം ചെയ്ത അമേരിക്കന്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘എക്സ്ട്രാക്ഷന്‍’ . ക്രിസ് ഹെംസ്വര്‍ത്ത്, ഡേവിഡ് ഹാര്‍ബര്‍, മനോജ് ബാജ്പേയി, മാര്‍ക്ക് ഡൊണാറ്റോ, ഫേ മാസ്റ്റര്‍സണ്‍, രണ്‍ദീപ് ഹൂഡ, പങ്കജ് ത്രിപാഠി, ഡെറക് ലൂക്ക് എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ധാക്ക എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ പേര് . ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു .
ജയിലിലടച്ച അന്താരാഷ്ട്ര ക്രൈം പ്രഭുവിന്റെ തട്ടിക്കൊണ്ടുപോയ മകനെ രക്ഷപ്പെടുത്താന്‍ ആരും ഇല്ലാതെവരുമ്പോള്‍ ഒന്നും നഷ്ടപ്പെടാനില്ലാത്ത ടൈലര്‍ റേക്ക് (ക്രിസ് ഹെംസ്വര്‍ത്ത്) ഈ ദൗത്യം ഏറ്റെടുക്കുന്നതും , പിന്നീടുണ്ടാകുന്ന സംഭവങ്ങളും ആണ് ചിത്രം പറയുന്നത് . ആന്റണി റുസ്സോ, ജോ റുസ്സോ, ക്രിസ് ഹെംസ്വര്‍ത്ത്, മൈക്ക് ലറോക്ക,എറിക് ജിറ്റര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സില്‍ ഏപ്രില്‍ 24ന് ചിത്രം റിലീസ് ചെയ്യും.
Comments are closed.