Times Kerala

ലോക്ക് ഡൗൺ: ടീം ഇന്ത്യയുടെ മികച്ച മത്സരങ്ങൾ എല്ലാം ഒരിക്കൽ കൂടി കാണാനൊരു സുവർണാവസരം

 
ലോക്ക് ഡൗൺ: ടീം ഇന്ത്യയുടെ മികച്ച മത്സരങ്ങൾ എല്ലാം ഒരിക്കൽ കൂടി കാണാനൊരു സുവർണാവസരം

മുംബൈ : ലോക്ക്ഡൌൺ മൂലം വീട്ടിലിരിക്കുന്ന ക്രിക്കറ്റ് പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത. 2000 മുതലുള്ള ഇന്ത്യയുടെ ഐതിഹാസിക ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ അവസരമൊരുക്കി ബിസിസിഐ. മത്സരങ്ങളുടെ ഹൈലൈറ്റുകള്‍ ഡിഡി സ്പോർട്സ് വഴി പുനഃസംപ്രേക്ഷണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ടീം ഇന്ത്യയുടെ മികച്ച മത്സരങ്ങൾ എല്ലാം ഒരിക്കൽ കൂടി കാണാനുള്ള സുവർണാവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

Related Topics

Share this story