Times Kerala

കൊറോണ വൈറസ്; മാസ്‌ക്കുകളില്‍ ഒരാഴ്ചയോളം നിലനില്‍ക്കുമെന്ന് പഠനം

 
കൊറോണ വൈറസ്; മാസ്‌ക്കുകളില്‍ ഒരാഴ്ചയോളം നിലനില്‍ക്കുമെന്ന് പഠനം

ഹോങ്കോങ് സര്‍വകലാശാലയില്‍ നടത്തിയ ഒരു പഠനമാണ് ഇപ്പോള്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് കൊണ്ടു വന്നിരിക്കുന്നത്. കൊറോണ വൈറസുകള്‍ക്കക് ഒരാഴ്ചയോളം മാസ്‌ക്കുകളില്‍ നിലനില്‍ക്കാനുള്ള സേഷിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പഠനം. വൈറസിന് മാസ്‌ക്കിന് പുറംഭാഗത്ത് അതിജീവിക്കാന്‍ സാധിക്കുമെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. പ്രിന്റങ് കറന്‍സി, ടിഷ്യൂ പേപ്പറുകള്‍, വസ്ത്രങ്ങള്‍ എന്നിവയില്‍ വൈറസ് എത്ര നാള്‍ നിലനില്‍ക്കുമെന്നായിരുന്നു പഠനം. പ്രിന്റിങ്, ടിഷ്യൂ പേപ്പറുകളില്‍ വൈറസിന് മൂന്ന് മണിക്കൂര്‍ വരെ ആയുസ്സെണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.

സ്റ്റെയിൻലെസ് സ്റ്റീൽ, പ്ലാസ്റ്റിക് തുടങ്ങിയ പ്രതലങ്ങളിൽ 4 മുതൽ 7 ദിവസം വരെയാണ് വൈറസിന്റെ ആയുസ്സ്. വസ്ത്രങ്ങളിലും ഫർണിച്ചറുകളിലും രണ്ട് ദിവസം വരെ നിലനിൽക്കും. അതേസമയം, കറൻസികളിലും ഗ്ലാസുകളിലും വൈറസിന് 2 മുതൽ 4 ദിവസം വരെ അതിജീവിക്കാനാകും. മാസ്കുകളിൽ ഏഴ് ദിവസം വരെ കൊറോണ വൈറസ് നിലനിൽക്കുമെന്നും പഠനത്തിൽ കണ്ടെത്തി.

മാസ്ക് ഉപയോഗിക്കുന്നവർ അതിന്റെ പുറംഭാഗത്ത് കൈ കൊണ്ടു തൊടരുതെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. മാസ്കിന് പുറത്തുള്ള വൈറസ് കൈകളിൽ കൂടി ശരീരത്തിന് അകത്ത് പ്രവേശിക്കാം. കൈകൾ കൊണ്ട് അനാവശ്യമായി മുഖത്ത് സ്പർശിക്കുന്നതും ഒഴിവാക്കണം.

Related Topics

Share this story