വാഷിംഗ്ടണ്‍ ഡിസി: കോവിഡ്- 19 വൈറസ് അനുദിനം വ്യാപിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് . ഡബ്ല്യുഎച്ച്ഒ ചൈനയ്ക്ക് മാത്രം പരിഗണന നല്‍കുന്നതെന്ന് ട്രംപ് തുറന്നടിച്ചു.
ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമറിയിക്കുന്നുവെന്ന് പറഞ്ഞ ട്രംപ് ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നല്‍കാറുള്ള പണം ഇനി നല്‍കില്ലെന്നും പറഞ്ഞു . ഡബ്ല്യുഎച്ച്ഒയ്ക്ക് പണം നല്‍കുന്നത് നിര്‍ത്തി വയ്ക്കുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് ആലോചിക്കേണ്ടി വരുമെന്നായിരുന്നു ട്രംപ് ആദ്യം പറഞ്ഞത് . പിന്നീടാണ് പണം നല്‍കില്ല എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞത് . 58 മില്യണ്‍ രൂപയാണ് അമേരിക്ക പ്രതിവര്‍ഷം ഡബ്ല്യുഎച്ച്ഒയ്ക്ക് നല്‍കുന്നത് .
Comments are closed.