Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

അമ്മ അടിക്കുമെന്നു പേടി; അടുക്കളയിലെ സ്ലാബിനടിയില്‍ ഒളിച്ച 3 വയസുകാരി വീട്ടുകാരെ വട്ടം കറക്കിയത് മണിക്കൂറുകളോളം

കൊല്ലം: അമ്മ അടിക്കുമെന്നു പേടിച്ചു അടുക്കളയിലെ സ്ലാബിനടിയില്‍ ഒളിച്ച 3 വയസുകാരി വീട്ടുകാരെ വട്ടം ചുറ്റിച്ചത് മണിക്കൂറുകളോളം . നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്തി . കൊല്ലം ജില്ലയിലെ മയ്യനാട് ധവളക്കുഴിയിലാണു സംഭവം . രാവിലെ കുട്ടിയെ കുളിപ്പിച്ചതിനു ശേഷം വസ്ത്രം ധരിക്കാന്‍ നിര്‍ദേശിച്ച് അമ്മ അകത്തേക്കു പോയി . വസ്ത്രം ധരിക്കാത്തതിനെ തുടര്‍ന്ന് അമ്മ വഴക്കു പറഞ്ഞ ശേഷം അടിക്കാന്‍ വടിയെടുത്തപ്പോള്‍ കുട്ടി ഭയന്ന് അകത്തേക്കോടി .

ഈ സമയം അമ്മ വീട്ടിലെ മറ്റു ജോലികളിൽ വ്യസ്ഥയായി . കുറച്ചു കഴിഞ്ഞു തിരക്കിയപ്പോഴാണ് കുട്ടിയെ ‘കാണാനില്ല’ എന്നു മനസ്സിലായത് . ഇതോടെ പരിഭ്രാന്തരായ അമ്മയും മുത്തശ്ശിയും നിലവിളിയായി . നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ചുറ്റും അന്വേഷണം ആരംഭിച്ചു. തുടര്‍ന്നു ഇരവിപുരം പൊലീസിനെയും വിവരം അറിയിച്ചു . ഇതിനിടയ്ക്ക്, അയല്‍പക്കത്തെ യുവതി കുട്ടിയുടെ വീട്ടിനുള്ളില്‍ വിശദമായ പരിശോധന നടത്തിയപ്പോഴാണു അടുക്കളയിലെ സ്ലാബിനടിയില്‍ കയറി ഒളിച്ചിരിക്കുന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയത് .

You might also like

Comments are closed.