കണ്ണൂര്‍: മാഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചയാളുടെ നില അതീവഗുരതരം. വൃക്കകള്‍ തകരാറിലായതിനാല്‍ ഇയാളെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൃദ്രോഗി കൂടിയായ ഇയാള്‍ക്ക് കടുത്ത ന്യുമോണിയ അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു.പനിവന്നതിന് തുടര്‍ന്ന് കഴിഞ്ഞമാസം 21 നാണ് ഇയാളെ തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് രോഗം മൂര്‍ച്ഛിച്ചതോടെ കഴിഞ്ഞ മാസം 31 ന് കണ്ണൂരിലെ മിംസിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ്‍ സ്ഥിരീകരിച്ചത്. എന്നാല്‍ എന്നാല്‍ ഇയാള്‍ക്ക് എവിടെ നിന്ന് രോഗം വന്നുവെന്നതില്‍ വ്യക്തതയില്ല.
You might also like
Comments are closed.