തിരുവനന്തപുരം: ലോക്ക് ഡൗൺ നീട്ടുന്നതുമായി സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ തീരുമാനം അറിഞ്ഞശേഷം സംസ്ഥാനത്തിന്റെ തീരുമാനം അറിയിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു . സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി .
രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ കേന്ദ്ര സര്‍ക്കാരാണ് പ്രഖ്യാപിച്ചത്. ലോക്ക് ഡൗണില്‍ കേന്ദ്രം എന്ത് തീരുമാനമാണ് സ്വീകരിക്കുന്നതെന്ന് എന്നത് അറിഞ്ഞതിന് ശേഷമാകും കേരളം തീരുമാനമെടുക്കുക . വ്യത്യസ്തത വേണോ കൂട്ടിച്ചേര്‍ക്കല്‍ വേണോ എന്നുള്ളതെല്ലാം പിന്നീട് തീരുമാനിക്കും, മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കേരളത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുറയുന്നത് പ്രതീക്ഷ നല്കുന്നു. ഇന്നലെ 9 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
Comments are closed.