ന്യൂയോര്‍ക്ക് : കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10000 കടക്കുന്ന നാലാമത്തെ രാജ്യമായി മാറി ഫ്രാന്‍സ് . 24 മണിക്കൂറില്‍ 1,417 പേര് മരിച്ചതോടെ ഫ്രാന്‍സില്‍ ആകെ മരണം 10,328 ആയി . ഇറ്റലി, സ്പെയിന്, യുഎസ് എന്നീ രാജ്യങ്ങളിലാണ് നേരത്തെ 10000ന് മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്.
24 മണിക്കൂറിനിടെ യുഎസില്‍ റെക്കോര്‍ഡ് മരണ നിരക്കാണ് റിപ്പോര്‍ട്ട് ചെയ്തത്. 1,970 പേർ യുഎസില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു . ന്യൂയോര്‍ക്കില്‍ മാത്രം 731 പേരാണ് മരിച്ചത് .ഇതോടെ യുഎസില്‍ മൊത്തം മരിച്ചവരുടെ എണ്ണം 12,841 ആയി . 33,331 പേരില്‍ 24 മണിക്കൂറിനിടെ രോഗം എത്തിയിട്ടുണ്ട് . ഇതോടെ യുഎസിലെ മൊത്തം രോഗികളുടെ എണ്ണം 4 ലക്ഷംകടന്നു.
കഴിഞ്ഞ അഞ്ചുദിവസം താഴ്ന്നിരുന്ന സ്പെയിനിലെ മരണനിരക്കില്‍ ചൊവ്വാഴ്ച നേരിയ വര്‍ധനവ് ഉണ്ടായി . 704 മരണങ്ങളാണ് സ്പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തത് . ഇതോടെ ആകെ മരണം 14,045 ആയി . ഇറ്റലിയില്‍ 604 മരണങ്ങളാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. മൊത്തം മരണസംഖ്യ 17,127 ആയി .
ഇങ്ങനെ ലോകത്തെമ്പാടുമായി 82,023 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത് . 1,430,528 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു . അതില്‍ 301,828 പേര് രോഗമുക്തരായി .
Comments are closed.