അമേരിക്കയില്‍ കോവിഡ് ബാധയെ തുടർന്ന് മൂന്ന് മലയാളികള്‍ കൂടി മരിച്ചു . തൊടുപുഴ, കോഴഞ്ചേരി സ്വദേശികളാണ് വൈറസ് ബാധിച്ച് മരിച്ചത് . അമേരിക്കയില്‍ ഇന്നലെ മാത്രം കൊറോണ ബാധിച്ച മരിച്ചവരുടെ എണ്ണം 1919 ആണ് . രാജ്യത്ത് മൊത്തം മരണസംഖ്യ 12200 കടന്നു . 20000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും കണക്കുകൾ പറയുന്നു .
അമേരിക്കയില്‍ ആകെ രോഗബാധിതരുടെ എണ്ണം മൂന്നേമുക്കാല്‍ ലക്ഷം പിന്നിട്ടു. ലോകത്താകെ മരണം 82,000 കവിഞ്ഞതായാണ് കണക്കുകള്‍ . ഇതിനിടെ വൈറസ് ബാധക്കിടയിലും വിസ്കോണ്‍സിന്‍ സംസ്ഥാനത്തില്‍ പ്രസിഡന്റ് പ്രൈമറി തെരഞ്ഞെടുപ്പുകള്‍ നടന്നു.
ലോകമാകെ വ്യാപിച്ച വൈറസ് മൂലം മരണസംഖ്യ ഉയരുകയാണ്. ആഗോളതലത്തില്‍ മരണസംഖ്യ 81000 കടന്നു. പതിനാല് ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട്.
Comments are closed.