പത്തനംതിട്ട : കൊവിഡ് 19 നിരീക്ഷണിത്തിലിരിക്കുന്ന പെണ്‍കുട്ടിയുടെ വീട് ആക്രമിച്ചു . തണ്ണിത്തോട് ഇടക്കണ്ണത്താണ് സംഭവം നടന്നത് . ഭീഷണിയെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് പെൺകുട്ടിയുടെ വീടിന് നേരെ കല്ലേറുണ്ടായത്. കോയമ്പത്തൂരില്‍ നിന്നെത്തിയ പെണ്‍കുട്ടി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് . ചൊവ്വാഴ്ച രാത്രി എട്ടരക്കു ശേഷമാണ് സംഭവം നടക്കുന്നത് . ആക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ പൂർണമായും തകര്‍ന്നു .
പെണ്‍കുട്ടി കോയമ്പത്തൂരില്‍ അഗ്രികള്‍ചറല്‍ വിദ്യാര്‍ഥിനിയാണ് . മാര്‍ച്ച് 17നാണ് പെണ്‍കുട്ടി നാട്ടില്‍ എത്തിയത് . അന്നുമുതല്‍ വീട്ടില്‍ നിരീക്ഷണത്തിലാണ് . പിതാവ് കേബിള്‍ ഓപ്പറേറ്റര്‍ ആയതിനാല്‍ ഓഫിസിലാണ് താമസം . ഇദ്ദേഹം പുറത്തിറങ്ങി നടക്കുന്നു എന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളില്‍ ‘ഇവനെ കല്ലെറിയണം’ എന്നുപറഞ്ഞ് ശബ്ദ സന്ദേശം പ്രചരിക്കുന്നതിനിടെയാണ് വീടിനുനേരെ ആക്രമണം ഉണ്ടായത് .
Comments are closed.