Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോവിഡ് പ്രതിരോധത്തിനു പണം കണ്ടെത്താന്‍ അഞ്ചിന നിര്‍ദേശവുമായി സോണിയ ഗാന്ധി 

ഡൽഹി : കോവിഡ് 19-നെതിരെയുള്ള പ്രതിരോധന പ്രവർത്തനങ്ങൾക്കായിപണം കണ്ടെത്താൻ ഡല്‍ഹി സൗന്ദര്യവത്കരണ പദ്ധതി നിര്‍ത്തിവെക്കുക എന്നതുള്‍പ്പെടെയുള്ള അഞ്ചിന നിര്‍ദേശങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രംഗത്ത് .

തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയില്‍, കൊറോണ വൈറസിനെ നേരിടുന്നതിനു പ്രതിപക്ഷനേതാക്കളോട് മോദി നിര്‍ദേശങ്ങള്‍ ആരാഞ്ഞിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിക്കെഴുതിയ തുറന്നകത്തിലാണ് സോണിയ വിവിധ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത് .

നിര്‍ദേശങ്ങള്‍ ഇങ്ങനെ ;

* 20,000 കോടി രൂപയുടെ തലസ്ഥാന സൗന്ദര്യവത്കരണവും അനുബന്ധ പാര്‍ലമെന്റ് മന്ദിരനിര്‍മാണ പദ്ധതിയും താത്കാലികമായി നിര്‍ത്തിവെക്കണം. നിലവിലുള്ള കെട്ടിടങ്ങളില്‍ പാര്‍ലമെന്റിന് സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയും.
*രണ്ടുവര്‍ഷത്തേക്ക് ടി.വി., അച്ചടി, ഓണ്‍ലൈന്‍ മാധ്യമപരസ്യങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തണം. കോവിഡിനെക്കുറിച്ചുള്ള ഉപദേശങ്ങള്‍ക്കും പൊതുജന പ്രശ്നങ്ങള്‍ക്കും മാത്രമായി പരസ്യം ചുരുക്കണം. മാധ്യമങ്ങളില്‍ പരസ്യം നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ നിലവില്‍ വര്‍ഷം 1250 കോടി രൂപ ചെലവഴിക്കുന്നുണ്ട്.

* കേന്ദ്രത്തിന്റെ ചെലവ് 30 ശതമാനം കുറച്ചാല്‍ വര്‍ഷം രണ്ടരലക്ഷം കോടിരൂപ വരുമാനം ലഭിക്കും.

* രാഷ്ട്രപതി, ഉപരാഷ്ട്രപതി, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിദേശ സന്ദര്‍ശനങ്ങള്‍ നിര്‍ത്തിവെക്കണം. ശമ്ബളം, പെന്‍ഷന്‍, കേന്ദ്ര പദ്ധതികള്‍ എന്നിവയ്ക്കൊഴികെയുള്ള ചെലവ് 30 ശതമാനം കുറയ്ക്കണം.

* കാര്യക്ഷമത, സുതാര്യത, ഉത്തരവാദിത്വം എന്നിവ ഉറപ്പുവരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് പി.എം. കെയേഴ്‌സ് ഫണ്ടിനു കീഴിലുള്ള പണം കൈമാറണം.

പദ്ധതി ഉപേക്ഷിക്കണമെന്ന് യെച്ചൂരിയും

പാര്‍ലമെന്റിനു പുതിയ മന്ദിരം ഉണ്ടാക്കാനും ഭരണസിരാകേന്ദ്രം മോടിപിടിപ്പിക്കാനുമുള്ള പദ്ധതി, സര്‍ക്കാരിന്റെ പക്കല്‍ പണമില്ലെങ്കില്‍ ഉപേക്ഷിച്ചുകൂടേയെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു.

ലക്ഷക്കണക്കിനു പേരുടെ ജീവന്‍ രക്ഷിക്കാനാവണം സര്‍ക്കാരിന്റെ മുന്‍ഗണന. തിരഞ്ഞെടുപ്പുബോണ്ടു വഴി ബി.ജെ.പി.ക്കു ലഭിച്ച പണം ഈ പ്രതിസന്ധിഘട്ടത്തില്‍ സര്‍ക്കാരിനു കൈമാറിക്കൂടേയെന്നും യെച്ചൂരി ചോദിച്ചു.

You might also like

Comments are closed.