തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭക്തര്‍ക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതിനാൽ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ വഴിപാടിന് സൗകര്യം ഏര്‍പ്പെടുത്തും . കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണിപ്പോള്‍ ദേവസ്വം ബോര്‍ഡ് എന്നാണ് അധികൃതര്‍ പറയുന്നത് .
ശബരിമലയില്‍ വിഷുവിനുതന്നെ ഓണ്‍ലൈന്‍ വഴിപാടിന് ക്രമീകരണങ്ങള്‍ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു . ഇതിന് ബാങ്കുകളുമായി ധാരണയുണ്ടാക്കും . ശബരിമലയ്ക്കുശേഷം മറ്റ് പ്രധാന ക്ഷേത്രങ്ങളിലും തുടര്‍ന്ന് എല്ലാ ക്ഷേത്രങ്ങളിലും ഇത് നടപ്പാക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
ഗണപതിഹോമം, നീരാഞ്ജനം, ഭഗവതിസേവ, അര്‍ച്ചന തുടങ്ങിയവയാണ് ഓണ്‍ലൈന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക .
Comments are closed.