തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിലനിൽക്കുന്ന സാഹചര്യത്തില്‍ മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ചകളിലും വര്‍ക്ക്ഷോപ്പുകള്‍ ഞായര്‍, വ്യാഴം എന്നിങ്ങനെ ആഴ്ചയില്‍ രണ്ട് ദിവസം തുറന്നു പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു .
ഫാന്‍, എയര്കണ്ടീഷനറുകള് വില്‍ക്കുന്ന കടകള്‍ തുടങ്ങിയവ ആഴ്ചയില്‍ ഒരു ദിവസം തുറക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു . ഇതിനൊപ്പം റജിസ്ട്രേഡ് ഇലക്ട്രീഷ്യന്മാര്ക്ക് വീടുകളിലും ഫ്ളാറ്റുകളിലും പോയി ജോലി ചെയ്യാനുള്ള അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Comments are closed.