Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ആം​ഗ​ല മെ​ര്‍​ക്ക​ല്‍ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​തം

ബെ​ര്‍​ലി​ന്‍ : ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ സ്ഥാ​ന​ത്തേ​ക്ക് ആം​ഗ​ല മെ​ര്‍​ക്ക​ല്‍ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​തം . ചാ​ന്‍​സ​ല​റു​ടെ ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ഹെ​ല്‍​ഗെ ബ്രോ​ണ്‍ ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം മാ​ധ്യ​മ​ങ്ങ​ളെ അറിയിച്ചത് . മെ​ര്‍​ക്ക​ല്‍ ഇ​ത് നേ​ര​ത്തെ ത​ന്നെ പ​റ​ഞ്ഞി​രു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി .

മെ​ര്‍​ക്ക​ല്‍ അ​ഞ്ചാ​മ​തും ചാ​ന്‍​സ​ല​ര്‍ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന റി​പ്പോ​ര്‍​ട്ടു​ൾ പുറത്തുവന്നതിനോട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഹെ​ല്‍​ഗെ ബ്രോ​ണ്‍ .​ ഇ​ത്ത​രം ച​ര്‍​ച്ച​ക​ള്‍​ക്കു​ള്ള സ​മ​യ​മ​ല്ല ഇ​തെ​ന്നു പ​റ​ഞ്ഞ ഹെ​ല്‍​ഗെ ബ്രോ​ണ്‍ മെ​ര്‍​ക്ക​ലി​ന്‍റെ തീ​രു​മാ​ന​ത്തി​ല്‍ ഇ​തു​വ​രെ എ​ന്തെ​ങ്കി​ലും മാ​റ്റം ഉ​ണ്ടാ​യ​താ​യി അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി . കോ​വി​ഡി​നെ​തി​രാ​യ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മി​ക​വോ​ടെ മെ​ര്‍​ക്ക​ല്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ അ​വ​ര്‍ വീ​ണ്ടും ഭ​ര​ണ സാ​ര​ഥ്യ​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു .

You might also like

Comments are closed.