ലണ്ടന്‍ : കോവിഡ് ബാധയേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി . വൈദ്യസഹായമില്ലാതെ അദ്ദേഹം ശ്വസിക്കുന്നുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അറിയിച്ചു .
ബോറിസ് ജോണ്സണ് കരുത്തുറ്റ വ്യക്തിത്വത്തിന് ഉടമയാണെന്നും അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് അതിവേഗം മടങ്ങി വരുമെന്നും റാബ് പറഞ്ഞു . ജോണ്സണ് തനിക്ക് സഹപ്രവര്ത്തകന് മാത്രമല്ലെന്നും ഉറ്റ ചങ്ങാതി കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . 55കാരനായ ബോറിസ് ജോണ്‍സണെ തുടര്‍ പരിശോധന നടത്തുന്നതിനായി ഞായറാഴ്ചയാണ് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റിയത് . പിന്നീട്, ഒരുവേള ബോറിസിനെ വെന്റിലേറ്ററിലേക്ക് മാറ്റണമെന്നുവരെ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു.
Comments are closed.