മുംബൈ : മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ150 പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു . ഇതില്‍ നൂറെണ്ണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയില്‍ നിന്നാണ് . ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,018 ആയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.
മുംബൈയില്‍ മാത്രം 590 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് . ഇവിടെ അഞ്ചുപേര്‍ മരിക്കുകയും ചെയ്തു . ഇതോടെ മരണസംഖ്യ 40 ആയി ഉയര്‍ന്നു.
കോവിഡ് 19 രോഗികളുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് . പൂനെയില്‍ അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട കടകള്‍ ഇനിമുതല്‍ രാവിലെ 10 മുതല്‍ 12 മണി വരെയാകും പ്രവര്‍ത്തിക്കുകയെന്ന് പോലീസ് അറിയിച്ചു .
Comments are closed.