Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോവിഡ് 19: ഖത്തറില്‍ മരണം 6 ആയി; 225 പുതിയ കേസുകൾ

ഖത്തറില്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് രണ്ട് പേര്‍ കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ ആറായി. 74 ഉം 59ഉം വയസ്സുള്ള രണ്ടുപേരാണ് മരിച്ചത്.

രണ്ട് പേര്‍ക്കും നേരത്തെ തന്നെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായും കോവിഡ് കൂടി പിടിപെട്ടതോടെ ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.

പുതുതായി 225 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതൊടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2057 ആയി. 19 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 150 ആയി ഉയര്‍ന്നു.
3710 പേരില്‍ കഴിഞ്ഞ 24 മണിക്കൂറിനകം പരിശോധനകള്‍ നടത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു

You might also like

Comments are closed.