Times Kerala

ലോക്ക് ഡൌൺ പ്രഖ്യാപിച്ചു വാട്സ്ആപ്പും .!! ഇനി മെസേജ് ഒരു സമയം ഒരു നമ്പറിലേക്ക് മാത്രം

 
ലോക്ക് ഡൌൺ പ്രഖ്യാപിച്ചു വാട്സ്ആപ്പും .!! ഇനി മെസേജ് ഒരു സമയം ഒരു നമ്പറിലേക്ക് മാത്രം

ന്യൂഡൽഹി: ലോക്ക് ഡൗൺ കാലത്ത് വ്യാജ വാർത്തകൾ തടയാൻ പുതിയ നീക്കവുമായി വാട്സ്ആപ്പ്. ഇനി ഒരേ സമയം അഞ്ചുപേർക്ക് മെസേജ് ഫോർവേഡ് ചെയ്യാൻ വാട്സ്ആപ്പിലൂടെ കഴിയില്ല. ഒരു സമയം ഒരു നമ്പരിലേക്ക് മാത്രമേ ഫോർവേഡ് അനുവദിക്കുകയുള്ളൂ. വ്യാജ വാർത്തകൾ തടയുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം.

ഇതിനായി നിലവിലുള്ള ഫീച്ചറിൽ മാറ്റം വരുത്തിയിട്ടുണ്ട്.കൊവിഡ് സുരക്ഷയുടെ ഭാഗമായി എല്ലാവരും വീടുകളിൽ തന്നെയായതിനാൽ ഫോർവേർഡ് സന്ദേശങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. ഇത് വ്യാജ വാർത്ത പ്രചരിക്കുന്നതിനും കാരണമാകുന്നതായാണ് വിലയിരുത്തൽ.

ഇതുകൊണ്ടാണ് നിയന്ത്രണം കൊണ്ടുവന്നതെന്ന് വാട്സാപ്പ് വ്യക്തമാക്കുന്നു.ഫോർവേഡ് ചെയ്ത സന്ദേശങ്ങൾ ഓൺലൈനായി പരിശോധിക്കാൻ സേർച്ച് മെസേജ് ഓൺ ദി വെബ് എന്ന ഫീച്ചറും വാട്സാപ്പ് നൽകുന്നുണ്ട്.

Related Topics

Share this story