Times Kerala

ഫോര്‍മാലിന്‍ കലര്‍ത്തിയ 1800 കിലോ പഴകിയ മത്സ്യം പിടികൂടി; സംഭവം അമ്പലപ്പുഴയിൽ

 
ഫോര്‍മാലിന്‍ കലര്‍ത്തിയ 1800 കിലോ പഴകിയ മത്സ്യം പിടികൂടി; സംഭവം അമ്പലപ്പുഴയിൽ

ആലപ്പുഴ: ഫോര്‍മാലിന്‍ കലര്‍ത്തിയ1800 കിലോ മത്സ്യം പിടികൂടി. അമ്പലപ്പുഴ വളഞ്ഞ വഴി ജങ്ഷന് തെക്കു വശമുള്ള ഷെഹാന്‍ ഐസ് പ്ലാന്റില്‍ നിന്നാണ് ഓലത്തള എന്ന വലിയ മത്സ്യം ഭക്ഷ്യ സുരക്ഷാ വിഭാഗവും ഫിഷറീസ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്. രണ്ട് മാസത്തോളം പഴക്കമുള്ള മത്സ്യമാണ് പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വളഞ്ഞ വഴി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒഎംആര്‍ ഫിഷറീസ് എന്ന സ്ഥാപനമുടമ വളഞ്ഞവഴി സ്വദേശി നൗഷാദിനെതിരെ കേസെടുത്തു.

Related Topics

Share this story