Times Kerala

ആശ്വാസം.! രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊറോണ രോഗി ആശുപത്രി വിട്ടു

 
ആശ്വാസം.! രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊറോണ രോഗി ആശുപത്രി വിട്ടു

ചെന്നൈ: രാജ്യത്ത് കൊറോണ വൈറസ് പിടിമുറുക്കുന്നതിനിടെ ചെന്നൈയില്‍ നിന്ന് ആശ്വാസ വാര്‍ത്ത പുറത്ത് വരികയാണ്. കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ രോഗി രോഗം ഭേദമായി ആശുപത്രി വിട്ടു. 10 മാസം പ്രായമുള്ള നവജാത ശിശുവിനാണ് രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടത്.

അമ്മയില്‍ നിന്ന് രോഗം പടർന്നതിനെ തുടർന്ന് കോയമ്പത്തൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞിനെ 14 ദിവസം നീണ്ട പരിചരണത്തിനൊടുവിലാണ് ഡിസ്ചാര്‍ജ് ചെയ്തത്. സതേണ്‍ റെയില്‍വെയില്‍ ഡോക്ടറാണ് കുഞ്ഞിന്റെ അമ്മ.

Related Topics

Share this story