Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോവിഡ് 19 നെ പ്രതിരോധിക്കാന്‍ ആയുര്‍വേദത്തില്‍ മരുന്നുണ്ട്; കേന്ദ്ര ആയുഷ് സഹമന്ത്രി

ലോകത്ത് നാശം വിതച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ ആയുര്‍വേദത്തില്‍ മരുന്നുണ്ടെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപാദ് നായിക്. ആയുര്‍വേദത്തിലെ ചില ഫോര്‍മുലകളെക്കുറിച്ച് മനസിലാക്കിയാല്‍ കോവിഡ് രോഗികളെ ചികിത്സിക്കാന്‍ രാജ്യം തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബ്രിട്ടീഷ് കിരിടാവകാശിയായ ചാള്‍സ് രാജകുമാരന് കോവിഡ് ഭേദമാക്കാന്‍ സഹായിച്ചത് ആയുര്‍വേദ ഹോമിയോപ്പതി മരുന്നുകളാണെന്ന തന്റെ വിവാദ പ്രസ്താവന അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. ആയുര്‍വേദത്തെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അംഗീകരിക്കാത്തതുകൊണ്ടാണ് ചാള്‍സ് രാജകുമാരന്‍ വാര്‍ത്ത നിഷേധിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ബെംഗളൂരുവിലെ ആശുപത്രിയില്‍നിന്ന് അയച്ചുകൊടുത്ത മരുന്നുകളായിരുന്നു ചാള്‍സ് രാജകുമാരന്റെ ചികിത്സയ്ക്കായി ഉപയോഗിച്ചതെന്നായിരുന്നു നായിക് പറഞ്ഞത്. ഈ മരുന്ന് ഉപയോഗിച്ചതിലൂടെയാണ് ചാള്‍സ് രാജകുമാരന് രോഗം ഭേദമായതെന്നുമായിരുന്നു മന്ത്രിയുടെ അവകാശവാദം. എന്നാല്‍ ചാള്‍‌സ് രാജകുമാരന്റെ വക്താവ് ഈ വാര്‍ത്ത നിഷേധിച്ചു. ചാള്‍സ് രാജകുമാരന്‍ പിന്തുടര്‍ന്നത് ബ്രിട്ടനിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) നല്‍കിയ മെഡിക്കല്‍ ഉപദേശങ്ങളാണെന്നായിരുന്നു ചാള്‍സ് രാജകുമാരന്റെ വക്താവിന്റെ പ്രതികരണം.

എന്നാൽ, അദ്ദേഹം നിഷേധിച്ചാലും നൂറ്റിയൊന്ന് ശതമാനം ഉറപ്പാണ് അദ്ദേഹത്തിന്റെ രോഗം ഭേദമാക്കിയത് ആയുര്‍വേദമാണ്..നായിക് പറഞ്ഞു.അലോപ്പതി പോലുള്ള മറ്റ് വിഭാഗങ്ങള്‍ പരാജയപ്പെടുമ്പോള്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ആയുര്‍വേദത്തില്‍ പരിഹാരമുണ്ട്. കൊറോണ വൈറസ് ചികിത്സക്ക് ആയുർവേദത്തെ ഫലപ്രദമായ മരുന്നായി ഉപയോഗിക്കുന്നതിനെതിരെ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു.

You might also like

Comments are closed.